Image

ബാര്‍ കോഴക്കേസില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കും: വി മുരളീധരന്‍

Published on 29 November, 2020
ബാര്‍ കോഴക്കേസില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കും: വി മുരളീധരന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.ആരെങ്കിലും അത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ അന്വേഷണത്തിന് തയ്യാറാകും. എന്നാല്‍ ഇത് വരെ അത്തരം ഒരു ആവശ്യം ഉയര്‍ന്ന് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


ബാര്‍ കോഴക്കേസില്‍ അടക്കം സംസ്ഥാനത്ത് യു ഡി എഫ് -എല്‍ ഡി എഫ് ഒത്തുകളിയാണ് നടക്കുന്നതെന്ന ബി ജെ പി ആരോപണത്തിന് പിന്നാലെയായി​രുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.


സംസ്ഥാന തി​രഞ്ഞെടുപ്പ് കമ്മി​ഷനെയും വി മുരളീധരന്‍ വി​മര്‍ശി​ച്ചു. സംസ്ഥാന തി​രഞ്ഞെടുപ്പ് കമ്മി​ഷന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി ഇതിനെതിരെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച്‌ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക