Image

സി.പി.എമ്മില്‍ തിരിച്ചെത്തിയ എം.ആര്‍ മുരളിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Published on 28 November, 2020
സി.പി.എമ്മില്‍ തിരിച്ചെത്തിയ എം.ആര്‍ മുരളിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റായി സി.പി.ഐ.എം നേതാവ് എം.ആര്‍ മുരളിയെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എം.ആര്‍ മുരളി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷെര്‍ണൂര്‍ നഗരസഭയിലേക്ക് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മുരളി മത്സരരംഗത്ത് ഇല്ലെന്ന് വ്യക്തമായി. 

ഇതിന് പിന്നാലെയാണ് മുരളിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റയി തിരഞ്ഞെടുത്തത്. നേരത്തെ പാര്‍ട്ടിയുമായി ഭിന്നതയിലായി പാര്‍ട്ടി വിട്ട മുരളി സി.പി.എമ്മിനെതിരെ സമാന്തര സംഘടന രൂപീകരിച്ച് കുറച്ച് നാള്‍ പ്രവര്‍ത്തിച്ചിരുന്നു. ടി. പി ചന്ദ്രശേരന്‍ ചെയര്‍മാനായും എം.ആര്‍ മുരളി സെക്രട്ടറിയുമായാണ് ഒരുകാലത്ത് സി.പി.എം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപന സമിതിക്ക് രൂപം നല്‍കിയത്. 

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപന സമിതിയുടെ സ്ഥാനാര്‍ത്ഥിയായി മുരളി പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചു. അന്ന് ഇരുപതിനായിരത്തിലധികം വോട്ടുകള്‍ മുരളി നേടിയപ്പോള്‍ അയ്യായിരം വോട്ടിന്‍െ്റ ഭൂരിപഷത്തിനാണ് എം.ബി രാജേഷ് വിജയിച്ചത്. 

സി.പി.എം പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായിരിക്കെയാണ് എം.ആര്‍ മുരളി വിമതസ്വരം ഉയര്‍ത്തി പാര്‍ട്ടി വിട്ടത്. പിന്നീട് അദ്ദേഹം രൂപീകരിച്ച ജെ.വി.എസ് എന്ന സംഘടനയുടെ പേരില്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ മത്സരിച്ചു. രണ്ട് തവണ ജെ.വി.എസ് ടിക്കറ്റില്‍ ഷൊര്‍ണൂര്‍ നഗരസഭാംഗമായി. ഒരു തവണ ചെയര്‍മാനുമായി.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക