Image

ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്നു'ഗാന്ധി സ്‌ക്വയര്‍' ഉടന്‍ ആരംഭിക്കും

Published on 28 November, 2020
ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്നു'ഗാന്ധി സ്‌ക്വയര്‍' ഉടന്‍ ആരംഭിക്കും

ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്നു. 'ഗാന്ധി സ്‌ക്വയര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. സലിം കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം കൊച്ചിയില്‍ വച്ച്‌ നടക്കും.


നാദിര്‍ഷയുടെ ഉമ്മ സുഹ്‌റ ആണ് സ്വിച്ച്‌ ഓണ്‍ നിര്‍വ്വഹിക്കുക. അമര്‍ അക്ബര്‍ അന്തോണി സിനിമയ്ക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന സിനിമയാണിത്. ഈ ചിത്രത്തിലെ അതേ ടെക്‌നിക്കല്‍ ക്രൂ തന്നെയാണ് ഗാന്ധി സ്‌ക്വയറിന്റയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

സുരേഷ് വാര്യനാടന്‍ തിരക്കഥയും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക