Image

യുകെയിലെ മലയാളി ബാലികയുടെ മരണം, മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി

Published on 28 November, 2020
യുകെയിലെ മലയാളി ബാലികയുടെ മരണം, മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി
ലണ്ടന്‍: കുടുംബാംഗങ്ങളെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇസബെല്‍  യാത്രയായി. മാഞ്ചസ്റ്ററിലെ ഹീല്‍ഡ്ഗ്രീനില്‍ താമസിക്കുന്ന കോട്ടയം നീണ്ടൂര്‍ കല്ലടാന്തിയില്‍ ഷാജിയുടെയും പ്രീനിയുടെയും മകള്‍ ഇസബെല്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് മരിച്ചത്. പത്തുവയസുകാരിയായ ഇസബെല്‍ ഏറെനാളായി സുഖമില്ലാതെ ചികില്‍സയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാന്‍, റൂബെന്‍, റിയോണ്‍, ജോണ്‍ പോള്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സിറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍. രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഇസബെല്ലിന്  അന്ത്യകൂദാശ ഉള്‍പ്പെടെയുള്ള എല്ലാ പ്രാര്‍ഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നല്‍കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക