Image

മലയാളി യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 28 November, 2020
മലയാളി യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
അബുദാബി: ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ പിണറായി പാണ്ഡ്യാലപറമ്പില്‍ മെഹ്ഫില്‍ വീട്ടില്‍ റഫിനീദ് (28), സുഹൃത്ത്  അഞ്ചരക്കണ്ടിയിലെ  നടുക്കണ്ടി കണ്ണോത്ത് റാഷിദ്(28) എന്നിവര്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിനു ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

ഉറ്റസുഹൃത്തുക്കളായ ഇരുവരും പതിവുപോലെ അവധിദിനത്തില്‍  ഒരുമിച്ചു യാത്രയ്ക്കിറങ്ങിയതാണ്. അവിവാഹിതരാണ്. കബറടക്കം പിന്നീടു നാട്ടില്‍. അബുദാബി അഡ്മി കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയ റാഷിദ് കാസിംറസിയ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: റഊഫ്, റംസാസ്, റഫീല (അബുദാബി), റിഷാന, റൈഹാനത്ത്(ദുബായ്). അബുദാബി പൊലീസ് ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ ഓഫിസ് ബോയ് ആയ റഫിനീദ്  ഔട്ട്‌സോഴ്‌സിങ് കമ്പനിയായ  മി സര്‍വീസസിന്റെ ജീവനക്കാരനാണ് റാബിയയുടെയും  റഹീമിന്റെയും മകനാണ്. സഹോദരി: ഷാമില.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക