Image

തെലങ്കാനയിലെ ഭാരത് ബയോടെക് വാക്സിന്‍ നിര്‍മാണ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

Published on 28 November, 2020
തെലങ്കാനയിലെ ഭാരത് ബയോടെക് വാക്സിന്‍ നിര്‍മാണ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ വാക്സിന്‍ നിര്‍മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. കോവിഡ് വാക്സിനായ കോവാക്സിന്‍റെ നിര്‍മാണ പ്രവര്‍ത്തനവും പ്രധാനമന്ത്രി വിലയിരുത്തി. കമ്ബനി ഉദ്യോഗസ്ഥരുമായും ശാസ്ത്രജ്ഞരുമായും അദ്ദേഹം ചര്‍ച്ച നടത്തി


ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന്‍ നിര്‍മിക്കുന്നത് ഭാരത് ബയോടെക്കാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐ.സി.എം.ആര്‍) സഹകരിച്ച്‌​ ഭാരത് ബയോടെക് തയ്യാറാക്കുന്ന കോവിഡ് വാക്സിനാണിത്​. നിലവില്‍ ഇതിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടന്നുവരികയാണ്.


രാജ്യത്ത് വാക്സിന്‍ വികസനം അവലോകനം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ആദ്യ കേന്ദ്രമായിരുന്നു അഹമ്മദാബാദ്. 'സിഡസ് കാഡില വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയ വാക്‌സിനിനെക്കുറിച്ച്‌ കൂടുതലറിയാന്‍ അഹമ്മദാബാദിലെ സിഡസ് ബയോടെക് പാര്‍ക്ക് സന്ദര്‍ശിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ അവരോടൊപ്പമുണ്ടാവും'-മോദി ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക