വീണ്ടും ഗോപി സുന്ദര്‍ മാജിക്, ഹൃദ്യമായ ടൈറ്റില്‍ ഗാനവുമായി 'കയ്യെത്തും ദൂരത്ത്'
FILM NEWS
28-Nov-2020
FILM NEWS
28-Nov-2020

കൊച്ചി: പുതുമകള്‍ നിറഞ്ഞ ഒരു പുതിയ സീരിയലുമായി മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുകയാണ് ഈ തിങ്കള്‍ മുതല്‍ സീ കേരളം. ഇതിനോടകം തന്നെ പുതിയ സീരിയലായ 'കയ്യെത്തും ദൂരത്ത്' പ്രേക്ഷകരുടെ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ അതിമനോഹരമായ ടൈറ്റില്‍ സോങ്ങ് പുറത്തിറിക്കിയിരിക്കുകയാണ് സീ കേരളം. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഈണമിട്ട സരിഗമപ കേരളത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറിയ ശ്വേത അശോക് ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ ആണ് ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത്.
'കഥകള്‍ ഇനി മാറി...'എന്ന് തുടങ്ങുന്ന ഗാനം ഇമ്പമാര്‍ന്നതും ഹൃദ്യവുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
.jpg)
വ്യത്യസ്തവും എന്നാല്‍ സംഘര്‍ഷഭരിതവുമായ ഒരു പ്രണയകഥയും അത് ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പറയുകയാണ് 'കയ്യെത്തും ദൂരത്ത്' എന്ന പുതിയ സീരിയല്‍. അടുത്ത തിങ്കള്‍ മുതല്‍ രാത്രി 8.30 മുതല്‍ സീ കേരളത്തില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങും. പ്രശസ്ത സീരിയല്‍ താരങ്ങളായ ലാവണ്യ നായര്‍, ശരണ്‍, തൃശൂര്‍ ആനന്ദ് താരങ്ങള്‍ക്കൊപ്പം മലയാളികളുടെ പ്രിയ നടന്‍ സായികുമാറിന്റെ മകള്‍ വൈഷ്ണവിയും അഭിനേതാവായി എത്തുന്നു. വൈഷ്ണവി ആദ്യമായി അഭിനയത്തിലേക്ക് ചുവട് വെക്കുന്ന സീരിയല്‍ കൂടിയാണ് 'കയ്യെത്തും ദൂരത്ത്'. സജേഷ് നമ്പ്യാര്‍, കൃഷ്ണപ്രിയ എന്നീ പുതുമുഖ താരങ്ങളെയും സീരിയല്‍ അവതരിപ്പിക്കുന്നുണ്ട്.
സീരിയല്‍ നവംബര്‍ 30 ന് രാത്രി 8.30 ന് സീ കേരളത്തില്‍ ആരംഭിക്കും.
സീ കേരളം - നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍





Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments