Image

'ഞാന്‍ ആരുടെയും കളിപ്പാവയല്ല, മൊഴിമാറ്റാന്‍ ഞാന്‍ ചെറിയ കുട്ടിയല്ല'; മനോജിന്റെ ആരോപണം നിഷേധിച്ച്‌ സരിത നായര്‍

Published on 28 November, 2020
'ഞാന്‍ ആരുടെയും കളിപ്പാവയല്ല, മൊഴിമാറ്റാന്‍ ഞാന്‍ ചെറിയ കുട്ടിയല്ല'; മനോജിന്റെ ആരോപണം നിഷേധിച്ച്‌ സരിത നായര്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ സി മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സരിത എസ്‌ നായര്‍.


ശരണ്യമനോജ് കോണ്‍ഗ്രസ് ബി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ എന്നും അക്കാലത്ത് തനിക്ക് സംരക്ഷണം നല്‍കിയതില്‍ പ്രധാനിയായിരുന്നു ശരണ്യ മനോജെന്നും സരിത പറഞ്ഞു.


യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ​മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. ​താന്‍ ആരുടെയും കളിപ്പാവയല്ലെന്നും സരിത പറഞ്ഞു.


ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനോജ് കുമാറിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം.

തെളിവ് പുറത്തുവിടാന്‍ താന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക