Image

സംഘപരിവാറില്‍ നിന്ന് വധ ഭീഷണി; പൊലീസ് സംരക്ഷണം നല്‍കുന്നില്ല: ബിന്ദു അമ്മിണി

Published on 28 November, 2020
സംഘപരിവാറില്‍ നിന്ന് വധ ഭീഷണി; പൊലീസ് സംരക്ഷണം നല്‍കുന്നില്ല: ബിന്ദു അമ്മിണി

സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി കോഴിക്കോട് വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


 വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ഇനി പോകില്ലെന്നും പോയത് സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് മറുപടി നല്‍കാനാണെന്നും ബിന്ദു പറഞ്ഞു. പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.


18ന് രാത്രി ഫോണിലൂടെ ദിലീപ് വേണുഗോപാല്‍ ഭീഷണിപ്പെടുത്തി. കത്തിച്ചു കളയും എന്നാണ് ഭീഷണി. ഡിജിപിക്ക് പരാതി നല്‍കിയിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കുന്നില്ല. എന്നാല്‍ പൊലീസ് തന്റെ ഫോണ്‍ നല്‍കാന്‍ നോട്ടിസ് നല്‍കിയിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു.


ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രിംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും   നാളെ താന്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക