Image

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Published on 28 November, 2020
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1600 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ തിരൂര്‍ സ്വദേശി ഉനൈസാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വര്‍ണ കഷ്ണങ്ങള്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക