Image

ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആഘോഷം നവംബർ 28 നു വൈകുന്നേരം ആറിന്

Published on 27 November, 2020
ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആഘോഷം നവംബർ 28 നു വൈകുന്നേരം ആറിന്


ന്യൂജേഴ്‌സി:തർക്കങ്ങൾക്കും  പ്രശ്നങ്ങൾക്കും പരിഹാരമായതോടെ ഫൊക്കാനയ്ക്കു പുതിയ ദിശാബോധം കൈവരിച്ചുകൊണ്ട് പുതിയ ഭരണ സമിതി കർമ്മമണ്ഡലത്തിലേക്ക് സജീവമാകുന്നു.   നവംബർ 28 ശനിയാഴ്ച ന്യൂയോർക്ക് സമയം ആറു മണിക്ക് ഫൊക്കാനാ കുടുംബാംഗങ്ങളുടെ താങ്ക് ഗിവിങ്  ആഘോഷ പരിപാടിയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സൂം മീറ്റിംഗിലൂടെ നടത്തുന്ന ഈ പരിപാടിയിലേക്ക്  എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു. 

 ഫൊക്കാനയിലെ കുടുംബങ്ങളുടെ വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ താങ്ക്സ് ഗിവിങ്ങ് പരിപാടിയിൽ എല്ലാ അംഗസംഘടനകളിലെയും പ്രവർത്തകർ പങ്കു ചേരും .എല്ലാം രമ്യത്തിൽ പര്യവസാനിച്ചതിന്റെ നന്ദി പ്രകടനമായ ഈ താങ്ക്സ് ഗിവിങ് പരിപടികൾക്ക് ഒരു പാട് സവിശേഷതകൾ ഉണ്ട്.  
കേരളത്തിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമായ ഫാ.ഡേവിസ് ചിറമേലിൻ്റെ അനുഗ്രഹസാന്നിധ്യവും ഈ പരിപാടിയ്ക്കുണ്ട് . മാത്രമല്ല ഫൊക്കാനയിലെ അമേരിക്കയിലെയും കാനഡയിലെയും കുടുംബങ്ങൾ താങ്ക്സ് ഗിവിങ് ആഘോഷിക്കുമ്പോൾ കേരളത്തിലെ ഒപ്പം ചേർന്ന് ഡിസംബർ ഒന്നിന് 1001  ഭവന രഹിതർക്ക് അന്നദാനം നൽകിക്കൊണ്ടാണ് ഫൊക്കാനയും അതിലെ പ്രവർത്തകരും താങ്ക്സ് ഗിവിങ്ങ് ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നത്. കേരളത്തിലെ നിർധനരായ ഭവന രഹിതരായ കുടുംബങ്ങൾക്കായി ഡേവിസ് ചിറമ്മൽ അച്ചൻ  പ്രവർത്തങ്ങളുമായി സഹകരിച്ചാണ് 1000 പേർക്ക് ഭക്ഷണം നൽകുന്നത്. 

ഈ പരിപാടിയുമായി സഹകരിച്ചു സ്‌പോൺസർഷിപ്പ് ചെയ്യാൻ താൽപ്പര്യമുള്ളവർ ഫൊക്കാന ട്രഷറർ സണ്ണി മറ്റമനയുമായി ബന്ധപ്പെടേണ്ടതാണ്.  ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്( മെരിലാൻഡ് 703-307-8445),വിമൻസ് ഫോം ചെയർപേഴ്സൺ ഡോ. കല ഷാഹി (മെരിലാൻഡ് 202-359-8427), നാഷനല്‍ കമ്മിറ്റി അംഗങ്ങളായ ഗ്രേസ് മരിയ ജോസഫ്(ഫ്ലോറിഡ 727 -277-2222),അപ്പുക്കുട്ടൻ പിള്ള(ന്യൂയോർക്ക് 917-847-1534) ഗീത ജോർജ് (കാലിഫോർണിയ 510-359-8427) എന്നിവർ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളാണ്.

ഫൊക്കാനയുടെ പുതിയ കമ്മറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കേരളത്തിലും അമേരിക്കയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്. അതിനായി തൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റി സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പല പദ്ധതികളും ആലോചിച്ചു വരികയാണ്.

Thanksgiving Celebration- FOKANA Family and Friends

Time: Nov 28, 2020 07:00 PM Eastern Time

Join Zoom Meeting
https://us02web.zoom.us/j/87531284721

Meeting ID: 875 3128 4721
One tap mobile
+13126266799, 87531284721# US
ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആഘോഷം നവംബർ 28 നു വൈകുന്നേരം ആറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക