Image

രാഹുല്‍ ഗാന്ധി നല്‍കിയ പ്രളയ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവം; ഉത്തരവാദിത്തമേറ്റ് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു

Published on 27 November, 2020
രാഹുല്‍ ഗാന്ധി നല്‍കിയ പ്രളയ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവം; ഉത്തരവാദിത്തമേറ്റ് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു

മാനന്തവാടി: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി പ്രളയകാലത്ത് നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യാതെ നശിച്ചുപോയ സംഭവത്തില്‍ നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്‍്റ് പാലൊളി മെഹബൂബ് രാജിവച്ചു. ഭക്ഷ്യകിറ്റ് നശിച്ചതിന്‍െ്റ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. 

നിലമ്പൂരിലേക്ക് രാഹുല്‍ ഗാന്ധി അയച്ച ദുരിതാശ്വാസ ഭക്ഷ്യസാധന കിറ്റുകളാണ് പുഴുവരിച്ച് നശിച്ചത്. ആദിവാസി ഗോത്രമേഖലയിലേക്ക് നല്‍കാന്‍ രാഹുല്‍ ഗാന്ധി എത്തിച്ച സാധനങ്ങളാണ് വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് പുഴുവരിച്ച് നശിച്ചത്. സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടമുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കടയുടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. 

2019ലെ രണ്ടാം പ്രളയകാലത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഭക്ഷ്യകിറ്റുകള്‍ നിലമ്പൂരിലെ പഴയ നഗരസഭാ മന്ദിരത്തിന് എതിര്‍വശമുള്ള സ്വകാര്യ കടമുറിയിലാണ് സൂക്ഷിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള ഇരുനൂറോളം കിറ്റുകള്‍ കടയില്‍ സൂക്ഷിച്ചിരുന്നു. ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ വസ്ത്രങ്ങളും ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക