Image

സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു

Published on 27 November, 2020
സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രവീന്ദ്രന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ദിവസത്തേക്കു വേണമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. നേരത്തെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടതിനു പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക