വരവ് അറിയിച്ച് മാരന്‍; കുടുക്ക് 2025 മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
FILM NEWS
27-Nov-2020
FILM NEWS
27-Nov-2020

യുവ നടന്‍ കൃഷ്ണശങ്കര്‍ പ്രധാന കഥാപാത്രമായി എത്തുന്ന കുടുക്ക് 2025 ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃഷ്ണ ശങ്കറിന്റെ മേക്കോവറാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ മുന്‍പ് പുറത്ത് വിട്ട കാരക്റ്റര്‍ പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
കൃഷ്ണശങ്കര്‍ ചിത്രത്തില്‍ മാരന്‍ എന്ന കഥാപാത്രമാണ് ചെയ്യുന്നത്. താരത്തിന്റെ പതിവ് ശ്രേണിയിലുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു റോളാണ് ചെയ്യുന്നത് അതുകൊണ്ടത് ചിത്രത്തിന് കൂടുതല്‍ ഗുണകരമാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തില്‍ മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. കോമഡിയും റൊമാന്‍സും മിസ്റ്ററിയുമൊക്കെ അടങ്ങുന്നതാണ് ചിത്രം
കൃഷ്ണശങ്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അള്ള് രാമേന്ദ്രന് ശേഷം ബിലഹരിയുടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. ബിലഹരിയുടെ തുടരം എന്ന ഷോര്‍ട്ട് ഫിലിമിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച സ്വാസികയും റാം മോഹനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഭിമന്യു വിശ്വനാഥാണ് ക്യാമറ ചലിപ്പിക്കുന്നത്. സ്റ്റേറ്റ് അവാര്‍ഡ് വിന്നറായ കിരണ്‍ ദാസ് ആണ് എഡിറ്റിങ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ശ്രുതിലക്ഷ്മിയാണ്
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments