റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019 - 20) തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര ചെങ്കലില്‍ നടന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി റൗദ ഏരിയ അംഗമായ സുരേഷ് ലാലിന്റെ മകള്‍ നന്ദനയ്ക്കും ബത്ഹ ഏരിയ അംഗമായ നൗഷാദിന്റെ മകള്‍ നജ നൗഷാദിനുമാണ് പുരസ്‌കാരം കൈമാറിയത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
നന്ദനയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ എ.കെ.അന്‍സല്‍ എംഎല്‍എ ആണ് പുരസ്‌കാരം കൈമാറിയത്. കേളി റൗദ ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം ചെങ്കല്‍ ലോക്കല്‍ സെക്രട്ടറി ജോയി അധ്യക്ഷത വഹിച്ചു. സിപിഎം പാറശാല ഏരിയ കമ്മിറ്റി അംഗം ആര്‍.ശോഭന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ.സുരേഷ് നന്ദി പറഞ്ഞു.