കുടുംബവഴക്കിനിടെ ഭാര്യ തീകൊളുത്തിയത് മൊബൈലില്‍ ചിത്രീകരിച്ച ഭര്‍ത്താവ് അറസ്റ്റില്‍
VARTHA
27-Nov-2020
VARTHA
27-Nov-2020

ജയ്പൂര്‍ : കുടുംബ വഴക്കും പീഡനവും സഹിക്കാനാവാതെ തീകൊളുത്തി വീട്ടമ്മ ആത്മഹത്യ ചെയ്തപ്പോള്‍ അത് മൊബൈലില്‍ പകര്‍ത്തി യുവതിയുടെ കുടുംബത്തിന് അയച്ചു കൊടുത്ത ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന നിരോധന പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ കുടുംബത്തിലെ മറ്റ് നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നവംബര്‍ ഇരുപതിനാണ് യുവതി ഭര്‍തൃഗൃഹത്തില്‍ വച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ഇവര്‍ മരണപ്പെടുകയായിരുന്നു. ഗുഡഗോര്‍ജി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ, 306 വകുപ്പുകള്‍ പ്രകാരം സ്ത്രീധനം ആവശ്യപ്പെടല്‍, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചേര്‍ത്തിരിക്കുന്നത്.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments