Image

കര്‍ഷക മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; ഒമ്ബത് സ്റ്റേഡിയങ്ങള്‍ താത്ക്കാലിക ജയിലാക്കാന്‍ പൊലീസ്

Published on 27 November, 2020
കര്‍ഷക മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; ഒമ്ബത് സ്റ്റേഡിയങ്ങള്‍ താത്ക്കാലിക ജയിലാക്കാന്‍ പൊലീസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'ഡല്‍ഹി ചലോ മാര്‍ച്ചില്‍' സംഘര്‍ഷം. 

ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ സ്ഥലം സംഘര്‍ഷഭരിതമായി. പൊലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടായതോടെ കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തി പൊലീസ്.

ജലപീരങ്കിയും കണ്ണീര്‍വാതകവുമടക്കം വിവിധയിടങ്ങില്‍ പൊലീസ് തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്നാണ് കര്‍ഷക പ്രതിഷേധം ഡല്‍ഹിയിലേക്കെത്തുന്നത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലാണ് പ്രതിഷേധം സംഘര്‍ഷമായി മാറിയത്. വിലക്ക് ഭേദിച്ച്‌ മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.


കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുകയാണ്. പൊലീസിനെ കൂടാതെ സിആര്‍പിഎഫ് അടക്കമുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഹരിയാന-ഡല്‍ഹി അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്

കര്‍ഷകരെ അറസ്റ്റ് ചെയ്‌ത് പാര്‍പ്പിക്കാന്‍ ഒമ്ബത് സ്റ്റേഡിയങ്ങള്‍ താത്ക്കാലിക ജയിലാക്കാനാണ് പൊലീസ് നീക്കം. സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് ഡല്‍ഹി പൊലീസ് ആം ആദ്‌മി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

പൊലീസിന്റെ ആവശ്യം സര്‍ക്കാര്‍ തളളി.
ഇന്ന് രാവിലെ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വന്‍ പൊലീസ് സന്നാഹമാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുളളത്. 

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള് കമ്ബികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസമായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങള്‍ക്ക് തടസമല്ലെന്നും ഇന്ന് അര ലക്ഷത്തിലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി കടക്കുമെന്നും കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക