തന്നെയും മകളെയും വീണ്ടും വീട്ടുതടങ്കലിലാക്കിയതായി മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പൊലീസ് തന്നെയും മകളെയും അനധികൃതമായി വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി.
കഴിഞ്ഞദിവസം എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുതിര്‍ന്ന പി.ഡി.പി നേതാവ് വഹീദ് പരയുടെ തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ വീട്ടില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
.jpg)
'എന്നെ വീണ്ടും അനധികൃതമായി തടഞ്ഞുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി ജമ്മു കശ്മീര്‍ ഭരണകൂടം പുല്‍വാമയിലെ വഹീദ് പരയുടെ വീട്ടില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ല. ബി.ജെ.പി മന്ത്രിമാര്‍ക്കും അവരുടെ പാവകള്‍ക്കും കശ്മീരിെന്റ എല്ലാ കോണിലും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ എെന്റ കാര്യത്തില്‍ മാത്രം സുരക്ഷ ഒരു പ്രശ്നമാകുന്നു' -വെള്ളിയാഴ്ച രാവിലെ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
മകള്‍ ഇല്‍തിജ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയതായി മെഹബൂബ മുഫ്തി പറഞ്ഞു. 'അവരുടെ ക്രൂരതക്ക് അതിരുകളില്ല. അടിസ്ഥാന രഹിതമായ വകുപ്പുകളില്‍ ചുമത്തി വഹീദിനെ അറസ്റ്റ് ചെയ്തു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും അനുമതി നല്‍കിയില്ല.മെഹബൂബ മുഫ്തി പറഞ്ഞു.
Facebook Comments