കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചത് പ്രതികാര നപടി; നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനെതിരെ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നല്‍കിയ നോട്ടിസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ബംഗ്ലാവിന്റെ ഒരു ഭാഗം കോര്‍പറേഷന്‍ പൊളിച്ചത് പ്രതികാരനടപടിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടിസ് നല്‍കി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2021 മാര്‍ച്ചിന് മുമ്ബായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.
.jpg)
അതേസമയം, കങ്കണയുടെ പരസ്യപ്രസ്താവനകളില്‍ കോടതി വിയോജിപ്പ് പ്രകടിപ്പിക്കുകയും സംയമനം പാലിക്കാന്‍ നടിയോട് ആവശ്യപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് ഓഫിസ് പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചുകൊണ്ട് ബി.എം.സി കങ്കണയ്ക്ക് നോട്ടിസ് നല്‍കിയത്. എം.എം.എസി ആക്ടിലെ സെക്ഷന്‍ 351 പ്രകാരമാണ് ഓഫീസ് പൊളിച്ചുമാറ്റുന്നതെന്നായിരുന്നു നോട്ടിസില്‍ പറഞ്ഞത്. 24 മണിക്കൂറിനകം നോട്ടിസിന് പ്രതികരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഓഫിസ് പൊളിച്ചുമാറ്റുന്നത് സര്‍ക്കാരിന്റെ പ്രതികാര നടപടിയൊന്നുമല്ലെന്നും അനധികൃതമായ നിര്‍മാണമായതുകൊണ്ട് മാത്രമാണ് ഇത്തരമൊരു കാര്യത്തിലേക്ക് കടന്നതെന്നുമാണ് ബി.എം.സി പറയുന്നത്. എന്നാല്‍ മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്നും ബാബര്‍ അത് പൊളിച്ചു മാറ്റാന്‍ എത്തിയിരിക്കുകയാണെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം
Facebook Comments