Image

ഒറ്റ ദിവസത്തെ കോവിഡ് കേസുകളില്‍ കേരളം മുന്നില്‍; മരണത്തില്‍ ഡല്‍ഹിയും

Published on 26 November, 2020
ഒറ്റ ദിവസത്തെ കോവിഡ് കേസുകളില്‍ കേരളം മുന്നില്‍; മരണത്തില്‍ ഡല്‍ഹിയും


ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നെന്ന് കണക്കുകള്‍. 44,489 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 60.72 ശതമാനം കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. 

ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്- 6500. 6159 കേസുകളോടെ മഹാരാഷ്ട്രയും 5246 കേസുകളോടെ ഡല്‍ഹിയും തൊട്ടു പുറകെയുണ്ട്. കേസസ് പെര്‍ മില്ല്യണ്‍ കണക്കില്‍ ഡല്‍ഹിയാണ് മുന്‍പന്തിയില്‍. 10 ലക്ഷത്തില്‍ 29,169 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായത്. കേരളത്തില്‍ 16,201 ഉം മഹാരാഷ്ട്രയിലത് 14,584ഉം ആണ്. അതേസമയം 10 ലക്ഷത്തില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ ദേശീയ ശരാശരി 6715 മാത്രമാണ്.


രാജ്യത്ത് ഒറ്റദിവസത്തിലുണ്ടായ ആകെ 524 മരണങ്ങളില്‍  60.5ശതമാനം ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാണ, പഞ്ചാബ് , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.  24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്-99. മഹാരാഷ്ട്ര-65, പശ്ചിമ ബംഗാള്‍ 51 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മരണ കണക്കുകള്‍ ഡല്‍ഹിയില്‍ ഇതുവരെ 8700 പേരാണ് മരിച്ചത്. പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക