Image

ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ആലോചനയെന്ന് സര്‍ക്കാര്‍

Published on 26 November, 2020
ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ആലോചനയെന്ന് സര്‍ക്കാര്‍


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. രാത്രികാല കര്‍ഫ്യുകളോ, വാരാന്ത്യ കര്‍ഫ്യുവോ ഏര്‍പ്പെടുത്താല്‍ ആലോചനയുണ്ടോയെന്ന് ഡല്‍ഹി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

രാജ്യത്തെ മറ്റ് ചില പ്രധാന നഗരങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലും സമാന നടപടി സ്വീകരിക്കാന്‍ ആലോചനയുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്. കോവിഡ് രണ്ടാം തരംഗം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 

ഡിസംബര്‍ ഒന്ന് മുതലാണ് വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നത്. കണ്ടെയ്ന്‍മെന്‍്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായിരിക്കും. ഒക്ടോബര്‍ അവസാനത്തോടെയാണ് ഡല്‍ഹിയില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. ഈ മാസം അവസാനത്തോടെ പ്രതിദിന നിരക്ക് റെക്കോര്‍ഡ് വര്‍ദ്ധനവില്‍ എത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക