ലോക മലയാളികൾക്ക് ഫൊക്കാനയുടെ താങ്ക്സ് ഗിംവിംഗ് ആശംസകൾ
fokana
26-Nov-2020
fokana
26-Nov-2020

ഫ്ലോറിഡ: ലോക മലയാളികൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഊഷ്‌മളമായ താങ്ക്സ് ഗിവിംഗ് ദിനാശംസകളുമായി ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗീസ്. നവംബർ മാസത്തിലെ അവസാന വ്യാഴാഴ്ച മുഴുവൻ അമേരിക്കക്കാരുടെയും ദേശീയ ഉത്സവമാണ് താങ്ക്സ് ഗിവിംഗ്. ഈ ദിനം പരസ്‌പരം കൃതജ്ഞതയർപ്പിക്കുന്
അമേരിക്കയിലെ മുഴുവൻ കുടുംബങ്ങളും തീൻ മേശയ്ക്കു ചുറ്റുമിരുന്നു കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹത്തിന് നന്ദി പറയുന്ന ഒരു വൻ ആഘോഷമാണ്
താങ്ക്സ് ഗിവിംഗ്. ഈ അവസരത്തിൽ ടർക്കി മുറിച്ചു പങ്കു വയ്ക്കുക വഴി പരസ്‌പരം പങ്കു വയ്ക്കലിന്റെ സന്ദേഹമാണ് ഇവിടെ പ്രകടമാക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തിൽ എല്ലാവരുമൊത്തുള്ള ഈ വിരുന്ന് അമേരിക്കക്കാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമർഹിക്കുന്നു. ആദ്യ കുടിയേറ്റക്കാർ ആരംഭിച്ച ഈ ആഘോഷം അവസാനത്തെ കുടിയേറ്റക്കാർ വരെ നെഞ്ചിലേറ്റി നടത്തുന്ന ഈ ആഘോഷത്തിൽ അമേരിക്കയിലെ മുഴുവൻ മലയാളി സമൂഹവും പങ്കു ചേരാറുണ്ട്.
.jpg)
ഇത് തദ്ദേശീയരായ അമേരിക്കക്കാരുമൊത്തുള്ള തീർത്ഥാടകന്റെ ഭക്ഷണത്തിന്റെ കഥ ആഘോഷിക്കപ്പെടുകയാണ്., ഒപ്പം പ്രിയപ്പെട്ടവരുമായി ചെലവഴിക്കാനും നന്ദി പറയാനും ഒരു ദിവസമായി നീക്കിവച്ചിരിക്കുന്നു. വലിയ ഒരു ആഘോഷമായി മാറിയിരിക്കുന്ന
താങ്ക്സ് ഗിവിംഗ് ദിനത്തിൽ ഫൊക്കാന സമുചിതമായി അമേരിക്കൻ മലയാളികൾക്കൊപ്പം പങ്കു ചേരുകയാണ്.
കോവിഡ് 19 മഹാമാരി ലോകത്തിന് വലിയ നാശ നഷ്ടങ്ങൾ, വിശേഷിച്ച് ആൾ നഷ്ടം ഉണ്ടാക്കിയ സാഹചര്യമാണുള്ളത്. കോവിഡിന് എതിരായ വാക്സിൻ കണ്ടു പിടിക്കുവാനും പ്രതിരോധിക്കുവാനും എല്ലാ രാജ്യങ്ങൾക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ഈ താങ്ക്സ് ഗിവിംഗ് ദിനത്തിലെ പ്രാർത്ഥന കോവിഡ് രോഗികൾക്കായും, അവരുടെ കുടുംബങ്ങൾക്കായും മാറ്റി വയ്ക്കാൻ സാധിക്കണം.
കേരളത്തിൽ നിന്നും അമേരിക്കയിലെത്തി ജീവിതത്തിൻ്റെ വിജയങ്ങൾ കരസ്ഥമാക്കിയ അമേരിക്കൻ മലയാളികൾക്കും ഈ കോവിഡ് കാലം പ്രയാസങ്ങളുടേതായിരുന്നു എങ്കിലും, ഇനിയുള്ള കാലം സന്തോഷത്തിൻ്റേയും സമാധാനത്തിൻ്റേയും ആയിത്തീരുവാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നതായി ഫൊക്കാനാ പ്രസിഡണ് ജോർജി വർഗീസ് അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments