Image

പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ നശിച്ചനിലയില്‍, വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന്

Published on 26 November, 2020
പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ നശിച്ചനിലയില്‍, വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന്
നിലമ്പൂര്‍: പ്രളയ ദുരിതബാധിതര്‍ക്കായി വിതരണത്തിന് രാഹുല്‍ ഗാന്ധി എംപി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ച നിലയില്‍ കണ്ടെത്തി. 2019 ഓഗസ്റ്റിലെ പ്രളയകാലത്ത് വിതരണത്തിന് എത്തിച്ച കിറ്റുകള്‍ നിലമ്പൂരില്‍ പഴയ നഗരസഭാ മന്ദിരത്തിന് എതിര്‍വശം സ്വകാര്യ കെട്ടിടത്തിലെ മുറിയിലാണ് സൂക്ഷിച്ചത്. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

രാഹുല്‍ ഗാന്ധി എംപിയുടെ ചിത്രമുള്ളവ ഉള്‍പ്പെടെ ഇരുനൂറോളം കിറ്റുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ കണ്ടെത്തി. സംഭവം ഗൗരവമായി കാണുമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം അന്വേഷണത്തിന് സമിതിയെ നിയോഗിക്കും. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളെയാണ് ഏല്‍പിച്ചിരുന്നത്.

മറ്റെവിടെയും പരാതി ഉണ്ടായിട്ടില്ല. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വി.വി.പ്രകാശ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക