മലയാളിയും പുത്രിയും ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു
VARTHA
26-Nov-2020
VARTHA
26-Nov-2020

ദുബായ്: കുളിക്കാനിറങ്ങിയ പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നുണ്ടായ വേലിയേറ്റ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

.jpg)
14 വര്‍ഷമായി ദുബായ് ആര്‍ടിഎ ജീവനക്കാരനാണ് ഇസ്മായില്‍. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. നഫീസയാണ് ഇസ്മയിലിന്റെ ഭാര്യ. അമാന, ആലിയ എന്നിവരാണ് മറ്റുമക്കള്‍. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments