നിലത്തിൽ കിടന്നു ഞാൻ പുളയുന്നതു കാൺകെ നിരത്തിൽ പോകുന്നോരും പുച്ഛിച്ചു നോക്കീയെന്നെ! നിറയും ദുഖത്തിന്റെ നീരാഴി ചമച്ചൂ ഞാൻ നീറുന്ന ചിത്തം പേറിയുരുണ്ടു നിലത്താകെ!
ഈയവസ്ഥയിലെനിയ്ക്കാശ്വാസമരുളുവാൻ ഇല്ലടുത്താരുമെന്ന സങ്കല്പം ദൃഢമായി! എങ്കിലും നിരന്തരം വിശ്വസിച്ചൂ ഞാനീശൻ എൻ കരം പിടിച്ചെന്നെയുയർത്തുമൊരു ദിനം!
ദിനങ്ങൾ കഴിഞ്ഞപ്പോൾ കണ്ടു ഞാൻ എന്നിൽപാടേ ഭിന്നമാം പരിണാമ പ്രാരംഭ ലക്ഷണങ്ങൾ! ചിത്രത്തിൽ നിങ്ങൾ കാണും വർണ്ണച്ചിറകാർന്നൊരു ചിത്രശലഭമായ് ഞാൻ മാറിനേനൊരു ദിനം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല