Image

ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസ് പരിസരത്ത് കാര്‍ ഇടിച്ചുകയറ്റി

Published on 25 November, 2020
ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസ് പരിസരത്ത് കാര്‍ ഇടിച്ചുകയറ്റി


ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസ് പരിസരത്ത് കാര്‍ ഇടിച്ചുകയറ്റി. കാറിന്റെ ഒരുവശത്ത് സ്റ്റോപ്പ് ഗ്ലോബലൈസേഷന്‍ പൊളിറ്റിക്സ് എന്ന് എഴുതിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 
സംഭവത്തില്‍ മറ്റു അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടിച്ചുകയറ്റിയ കാറിന്റെ മറുവശത്തു 

കുട്ടികളുടെയും വൃദ്ധരുടെയും കൊലയാളികളാണ് നിങ്ങള്‍ എന്നും എഴുതിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. വാഹനം ഓടിച്ചിരുന്ന ആളെ പോലീസ് പിടികൂടി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക