എസ്.ഐയെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
VARTHA
25-Nov-2020
VARTHA
25-Nov-2020

മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളുമായ മണര്‍കാട് കുഴിപ്പുരയിടം കരയില്‍ ചിറയില്‍ വീട്ടില്‍ ബാബു മകന്‍ പുല്‍ച്ചാടി എന്നുവിളിക്കുന്ന ലുതീഷിനെ കാപ്പാ ചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച, ആയുധം കൈവശം വെയ്ക്കല്‍, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ സമീപ കാലത്ത് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസ്സിലും പ്രതിയാണ്
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments