ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ, ജയിലില്‍ കിടന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കും- ബിജെപിയോട് മമത
VARTHA
25-Nov-2020
VARTHA
25-Nov-2020

കൊല്‍ക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'രാജ്യത്തിന്റെ ഏറ്റവും വലിയ ശാപ'മാണ് ബിജെപി എന്ന് അവര്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്താല്‍ പോലും ജയിലില്‍ കിടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും അവര്‍ പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് ബങ്കുറയില്‍ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മമത.
ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ മാലിന്യക്കൂമ്പാരമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ 'നാരദ'യും 'ശാരദ'യുമായി തൃണമൂല്‍ നേതാക്കളെ വിരട്ടാന്‍ അവര്‍ എത്തും. എന്നാല്‍ ഒരു കാര്യം പറയാം, ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഞാന്‍ ഭയപ്പെടുന്നില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് ജലിലടയ്ക്കട്ടെ. ഞാന്‍ ജയിലില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പുവരുത്തും', മമത പറഞ്ഞു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments