ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്.
.jpg)
1986 ല്‍ അര്‍ജന്റീനയെ അദ്ദേഹം ലോകകപ്പ് ജേതാക്കളാക്കി. ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്ബന്‍ ക്ലബുകള്‍ക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.
അന്താരാഷ്ട്രഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്.
മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.
ബ്രസീലിയന്‍ ഇതിഹാസതാരം പെലേയോട് ഏറ്റവുമെറെ താരതമ്യം ചെയ്യപ്പെട്ട മറഡോണ അസാമാന്യ കഴിവുകളുടെ കലവറയായിരുന്നു.
1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ വിയ്യ ഫിയോറിറ്റയിലായിരുന്നു ഈ ഇതിഹാസ താരത്തിന്റെ ജനനം .
മറഡോണയുടെ ഫിഫ ലോകകപ്പ് കരിയര്‍ 12 വര്‍ഷം നീണ്ടു. ചടുല നീക്കങ്ങള്‍ക്കൊപ്പം മറഡോണയുടെ സാന്നിധ്യം പോലും ടീമിന് നല്കിയ ഊ ര്‍ജം ഏറെയാ യിരുന്നു. 1986ല്‍ ടീമിനെ ഏറെക്കുറെ ഒറ്റയ്ക്കു കിരീടത്തിലേക്കു കൈപിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
Facebook Comments