Image

ഫോമാ മുൻ സെക്രട്ടറി ജോസ് എബ്രഹാമിന്റെ പിതാവ് കെ.പി. എബ്രഹാം, 87, സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി

Published on 25 November, 2020
ഫോമാ മുൻ സെക്രട്ടറി ജോസ് എബ്രഹാമിന്റെ പിതാവ് കെ.പി. എബ്രഹാം, 87, സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി
ന്യു യോർക്ക്: ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാമിന്റെ പിതാവ് കോലഞ്ചേരി കുന്നത്ത് കെ.പി. എബ്രഹാം, 87, സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി. ഗവണ്മെന്റ് കോൺട്രാക്ടറായിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിലെ സജീവാംഗമായിരുന്നു. കോലഞ്ചേരിയിൽ  സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ്  യാക്കോബായ സിറിയൻ ചർച്ച് അംഗം.

ഭാര്യ ഏലിയാമ്മ എബ്രഹാം മുവാറ്റുപുഴ  വാളകം മേത്തിരട്ടയിൽ ജോസഫ് വൈദ്യന്റെ പുതിയാണ്. 

മൂത്ത പുത്രൻ ജോർജ് എബ്രഹാം കുവൈറ്റിലാണ്. മരുമക്കൾ: കനി, ജിജി. മുന്ന് കൊച്ചുമക്കളുണ്ട്.

സംസ്കാരം പിന്നീട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക