ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസ്: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിന് വെളളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കോവിഡാനന്തര പരിശോധനകള്‍ക്കെന്ന് വിശദീകരണം. സി.എം.രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍.
.jpg)
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതും ചോദ്യംചെയ്യലില്‍ വിഷയമാകും.
Facebook Comments