സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. എം ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റംസിനോട് ചോദിച്ചു.
പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിന്റെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ആരാഞ്ഞു. ശിവശങ്കറിന്റെ കുറ്റം ഗൗരവമുളളതാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
.jpg)
എം ശിവശങ്കറിനെ കസ്റ്റംസിന് പേടിയാണോയെന്ന് ചോദിച്ച കോടതി രേഖകളില്‍ മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്നു മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ഉന്നതപദവികളെ കുറിച്ച് കോടതി രേഖയില്‍ പറയുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. നാലുമാസമായി ഒമ്ബത് തവണ ശിവശങ്കറിനെ ചോദ്യം ചെയ്തെന്നും ഒരു തെളിവും കണ്ടെത്തിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ശിവശങ്കറിനെ മനപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇത്രയും നാള്‍ നല്‍കാതിരുന്ന മൊഴി സ്വപ്ന ഇപ്പോള്‍ നല്‍കിയത് സംശയകരമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ശിവശങ്കര്‍ ഹാജരായിരിക്കുന്നത്. കേസില്‍ വാദം തുടരുകയാണ്.
Facebook Comments