Image

ഡബ്ലിയു എംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി

ജീമോന്‍ റാന്നി Published on 25 November, 2020
 ഡബ്ലിയു എംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി
ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി സൂമില്‍ കൂടി നടത്തപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഡബ്ല്യു എം സി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര ഡയറക്ടര്‍ എം.എ നിഷാദ് വെബ്‌സൈറ്റ്ഉദ്ഘാടനം നിര്‍വഹിച്ചു.ഐടി ചെയര്‍പേഴ്‌സണ്‍ മാത്യു ശാമുവേല്‍ മുഖ്യാഥിതി നിഷാദിനെ സദസിന് പരിചയപ്പെടുത്തി.  ട്രഷറര്‍ റെനി ജോസഫ് സ്‌പോണ്‍സര്‍സിനെ ചടങ്ങില്‍ പരിചയപ്പെടുത്തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ  വിശദാംശങ്ങള്‍ ചടങ്ങിനെ ധരിപ്പിക്കുകയും ചെയ്തു പ്രശസ്ത പുല്ലാംകുഴല്‍  വിദ്വാന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്‍ ഏവരെയും ഒരുപോലെ പഴയകാലത്തിലേക്ക് മടക്കിക്കൊണ്ടു പോയി. അദ്ദേഹത്തിന്റെ പുല്ലാങ്കുഴല്‍ വായന ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു വേറിട്ട അനുഭവമായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ നിമ്മി ദാസ് അദ്ദേഹത്തിനെ  സദസിന് പരിചയപ്പെടുത്തി.

ഗ്ലോബല്‍ ചെയര്‍മാന്‍ എ വി അനൂപ്, ഗ്ലോബല്‍ പ്രസിഡണ്ട് ജോണി കുരുവിള, റീജിയണല്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, റീജിയണല്‍ പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പെന്‍സില്‍വേനിയയുടെ പ്രോവിന്‍സ് പ്രസിഡണ്ട് സിനു നായര്‍  അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ സന്തോഷ് എബ്രഹാം സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡണ്ട് ജസ്റ്റിന്‍ ജോസ് വെബ്‌സൈറ്റ് നയന  മനോഹരമാക്കിയ ഐടി ടീമിനെ നന്ദി അറിയിച്ചു.

വൈസ്‌ചെയര്‍ പേഴ്‌സണ്‍ ക്രിസ്‌ററി മാത്യു ചടങ്ങുകള്‍ ഫേസ്ബുക്ക് പേജിലേക്ക് ലൈവ് ആയി പ്രക്ഷേപണം ചെയ്തു. ജനസേവന പുരസ്‌കാരം ലഭിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂരിനെ വൈസ് ചെയര്‍ പേഴ്‌സണ്‍ ക്രിസ്‌ററി മാത്യു മൊമെന്റോ നല്‍കി ആദരിച്ചത് വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

അമേരിക്കയിലെ പ്രശസ്ത ഹാസ്യസാമ്രാട്ട് സൂരജ്  ദിനമണിയുടെ മിമിക്രി,നൃത്ത നടന വിസ്മയങ്ങള്‍ കൊണ്ട്  അമേരിക്കന്‍ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നിമ്മി ദാസിന്റെ നേതൃത്വത്തില്‍ ഡാന്‍സ്, ഫിലഡല്‍ഫിയ യുടെ മധുര ഗായകന്‍ റെനി ജോസഫിന്റെ ശ്രുതി മധുര ഗാനം,  അമേരിക്കയിലെ പ്രശസ്ത കഥാകൃത്ത് കവിയത്രി സോയ നായരുടെ പ്രത്യേക കേരള ഡേ കവിത എന്നീ പരിപാടികള്‍ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.  

ജോയിന്റ് ട്രഷറര്‍ ജോസഫ് കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. ഡോക്ടര്‍ ബിനു ഷാജി മോനും, മില്ലി ഫിലിപ്പും  എംസി മാരായിചടങ്ങുകള്‍ നിയന്ത്രിച്ചു.



 ഡബ്ലിയു എംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി ഡബ്ലിയു എംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി ഡബ്ലിയു എംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി ഡബ്ലിയു എംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക