വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നിരവധി പ്രൊജക്ടുകളുടെ കിക്കോഫും നടത്തി
AMERICA
25-Nov-2020
അജു വാരിക്കാട്
AMERICA
25-Nov-2020
അജു വാരിക്കാട്

ന്യൂയോർക്ക്:
നവംബർ 1 2020 കേരള പിറവി ദിനത്തിൽ വൈകുന്നേരം എട്ടുമണിക്ക് വേൾഡ് മലയാളി
കൗൺസിൽ അമേരിക്ക റീജിയൻ അവതരിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വിവിധങ്ങളായ
കലാപരിപാടികളോടെ നടത്തി.
പ്രൊഫസർ എം എൻ കാരശ്ശേരി, പ്രൊഫസർ മധുസൂദനൻ
നായർ, ഫ്ലവേഴ്സ് ടിവി ബെസ്റ്റ് പോപ്പുലർ സിംഗർ മാസ്റ്റർ ഋതുരാജ്, എന്നിവർ
ചടങ്ങിൽ പങ്കെടുത്തു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തിയ ചടങ്ങിൽ അമേരിക്കയിലെ
വിവിധ പ്രോവിൻസുകളിൽ നിന്നുള്ള കലാകാരന്മാരുടെ മികവുറ്റ കലാപരിപാടികളാൽ
സമ്പന്നമായിരുന്നു.
.jpg)
പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ അമേരിക്ക
റീജിയൻ പ്രസിഡൻറ് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അധ്യക്ഷപ്രസംഗത്തിനു
ശേഷം അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി കടന്നു
വന്നവർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രഭാഷണത്തിനായി പ്രൊഫസർ എം എൻ
കാരശ്ശേരി യെ അമേരിക്ക റീജിയൻ വൈസ് പ്രസിഡൻറ് അഡ്മിൻ എൽദോ പീറ്റർ
ഇൻട്രൊഡ്യൂസ് ചെയ്തു. നമ്മുടെ കുട്ടികളെ മലയാളത്തിന്റെ സംസ്കാരത്തിൽ
വളർത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് കാരശ്ശേരി മാഷ്
ഉദ്ബോധിപ്പിച്ചു.
തുടർന്ന് പ്രവാസി അഡ്വൊക്കസി ഹെൽപ് ലൈൻ പ്രോജക്റ്റ് കിക്കോഫ് ഗ്ലോബൽ പ്രസിഡൻറ് ഗോപാലപിള്ള നിർവഹിച്ചു. അതിനുശേഷം മലയാളം റിസർച്ച് പബ്ലിക്കേഷൻ പ്രൊജക്റ്റ് കിക്ക്ഓഫും നടത്തി. ഗ്ലോബൽ വൈസ് പ്രസിഡൻറ് അഡ്മിൻ ജോൺ മത്തായി ആണ് കിക്കോഫ് നിർവഹിച്ചത്.
അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്ത് ഗ്ലോബൽ വൈസ് ചെയർ ഡോ. കെ ജി വിജയലക്ഷ്മി ഗ്ലോബൽ ട്രഷറർ തോമസ് അറംബനുടി അമേരിക്ക റീജിയൻ വൈസ് ചെയർ ഫിലിപ്പ് മാരേട്ട്, ജോർജ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. അമേരിക്ക റീജിയൻ ട്രഷറർ സിസിൽ ചെറിയാൻ കൃതജ്ഞത അറിയിച്ചു.




Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments