Image

ഹ്രസ്വ ചലച്ചിത്രം "ഇറ്റ് ഈസ് എ സ്മാള്‍ വേള്‍ഡ്' പ്രവാസി ചാനലില്‍ താങ്ക്‌സ്ഗിവിങ് ദിവസം

Published on 25 November, 2020
ഹ്രസ്വ ചലച്ചിത്രം "ഇറ്റ് ഈസ് എ സ്മാള്‍ വേള്‍ഡ്' പ്രവാസി ചാനലില്‍ താങ്ക്‌സ്ഗിവിങ് ദിവസം
അക്കരക്കാഴ്ചകള്‍  എന്ന സീരിയല്‍ മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നു തന്നെ പറയാം. വെബ് സീരീസുകള്‍ വൈറല്‍ ആകുന്ന ഈ കാലത്ത്, പന്ത്രണ്ടു വര്‍ഷം മുന്‍പ് യൂട്യൂബില്‍ ടെലികാസ്റ്റ് ചെയ്ത ഈ സീരീസ് കാലത്തിനു മുന്‍പേതന്നെ സഞ്ചരിച്ചു.

അക്കരക്കാഴ്ചകള്‍ എന്ന സീരിസില്‍ ബേബികുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സഞ്ജീവ് നായര്‍, ബിനു സാമുവലുമായി ചേര്‍ന്ന് its a small world എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം നിര്‍മിച്ചു.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ബിനു സാമുവല്‍. കൊറോണ ലോക്ക്ഡൗണ്‍ സമയത്ത്, ന്യൂജഴ്‌സിയില്‍ തന്നെ താമസിക്കുന്ന കുറച്ചു അഭിനേതാക്കളുടെ സഹായത്തോടെ ആണ് ഇവര്‍ ഇത് നിര്‍മ്മിച്ചത്. സിനിമ വളരെ എന്റെര്‍റ്റൈനിങ് ആണ്. മൂന്ന് സുഹൃത്തുകള്‍ കുറച്ചു മദ്യപിക്കുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭാഷണത്തില്‍, എങ്ങനെ ഭാര്യമാരെ മാനസികമായി കണ്‍ട്രോള്‍ ചെയ്യാനുള്ള അടവുകള്‍ ചര്ച്ച ചെയ്യുകയും, അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സഞ്ജീവ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തപ്പോള്‍, ബിനു സാമുവേല്‍ ക്യാമറയും എഡിറ്റിംഗും സൗണ്ട് സംവിധാനവും നിര്‍വഹിച്ചു. സഞ്ജീവ് നായര്‍ക്കു പുറമെ താരങ്ങളില്‍ തരുണാ ഇമാനിയും ഉണ്ടായിരുന്നു. തരുണ ന്യൂജഴ്‌സിയില്‍ പബ്ലിക് സ്പീകിംഗ് ഇന്‌സ്ടിട്യൂട് നടത്തുന്നു.  ഇവര്‍ക്ക് പുറമെ ഉത്കര്‍ഷ് നദ്കര്‍ണി, വിവേക് ആര്യ, സുപര്‍ണ ആര്യ, അമന്‍ അര്‍ണേജ, വിനയ് നായര്‍, ഇസാക് സാമുവല്‍, ഭാഗ്യശ്രീ പഥക്, മൃണാള്‍ ഹോനാപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

താങ്ക്‌സ്ഗിവിങ് ദിവസം നവംബര്‍ 26നു ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്! രണ്ടു മണിക്കും 9 മണിക്കും
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ചാനലില്‍ തത്സമയ സംപ്രേഷണം ചെയ്യും. കൂടാതെ, ഫേസ്ബുക്ക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍ ഡോട്ട് കോമിലും (www.pravasichannel.com)  ഇമലയാളി വെബ്‌സൈറ്റില്‍ക്കൂടിയും (www.emalayalee.com), വേള്‍ഡ് ബിബി ടിവി (FREE APP) സംവിധാനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്.  For More information 1-917-900-2123
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക