കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്ക് ധ്രുവ് സര്‍ജ
FILM NEWS
24-Nov-2020
FILM NEWS
24-Nov-2020

കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്തിരിക്കുകയാണ് കന്നഡ യുവതാരം ധ്രുവ് സര്‍ജ. മുടി ദാനം ചെയ്ത വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. മുടി മുറിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്യണമെന്നും അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. മുടിക്ക് പത്ത് ഇഞ്ച് നീളമുണ്ടെങ്കില്‍ മുടി ദാനം ചെയ്യാന്‍ സാധിക്കും. കീമോതെറാപ്പി മൂലം മുടികൊഴിച്ചില്‍ അനുഭവിക്കുന്ന 15 വയസില്‍ താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് ഇത് ഉപയോ?ഗിക്കാമെന്നും ധ്രുവ വിഡിയോയില്‍ പറയുന്നു.
.jpg)
പൊഗാരു എന്ന സിനിമയില്‍ ഒപ്പിട്ടതുമുതലാണ് ധ്രുവ് മുടി വളര്‍ത്തി തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടിയില്‍ പരീക്ഷണം നടത്തി. ഇപ്പോള്‍ പോഗാരുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചത്.- ധ്രുവ് പറഞ്ഞു. അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ സഹോദരന് എന്ന നിലയിലാണ് ധ്രുവ മലയാളികള്‍ക്ക് പരിചിതന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments