Image

കൊവിഡ് ബാധിതര്‍ 6 കോടിയിലേക്ക്; മരണം 14 ലക്ഷം പിന്നിട്ടു

Published on 24 November, 2020
കൊവിഡ് ബാധിതര്‍ 6 കോടിയിലേക്ക്; മരണം 14 ലക്ഷം പിന്നിട്ടു


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടിയിലേക്ക് അടുക്കുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 59,895,666 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,409,324 പേര്‍ മരണമടഞ്ഞു. 41,409,939 പേര്‍ രോഗമുക്തരായപ്പോള്‍, 17,076,403 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 103,683 പേരുടെ നില ഗുരുതരമാണ്. 

പ്രതിദിനം അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത. എണ്ണായിരത്തിന് അടുത്ത് ആളുകള്‍ മരിക്കുന്നുമുണ്ട. 

അമേരിക്കയില്‍ ഇതുവരെ 12,847,105 (+69,734) രോഗികളായപ്പോള്‍ 264,678(+991) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 9,216,049(+38,327) രോഗബാധിതരുണ്ട്. 134,661(+407) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍  6,090,197(+2,193) പേര്‍ക്ക് കൊവിഡ് വന്നു. 169,569(+28 ) പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 2,153,815 (+9,155)രോഗികളുണ്ട്. 49,232 പേര്‍ മരിച്ചു. റഷ്യയില്‍ 2,138,828(+24,326) പേരിലേക്ക് കൊവിഡ് എത്തി. 37,031 (+491) പേര്‍ മരിച്ചു. 

സ്‌പെയിനില്‍ 1,606,905 പേര്‍ രോഗികളായപ്പോള്‍ 43,131 പേര്‍ മരണമടഞ്ഞു. യു.കെയില്‍ 1,538,794(+11,299) രോഗികളും 55,838 (+608) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ 1,455,022(+23,232) പേര്‍ക്ക് കൊവിഡ് ബാധിച്ചു. 51,306 (+853) പേര്‍ മരിച്ചു. അര്‍ജന്റീനയില്‍ 1,374,631 രോഗികളുണ്ട്. 37,122 പേര്‍ മരിച്ചു. കൊളംബിയയില്‍ 1,254,979 പേര്‍ രോഗികളായി. 35,479 പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക