Image

റഷ്യയുടെ സ്പുട്നിക് കോവിഡ് വാക്സിന് പത്ത് ഡോളറില്‍ താഴെ വില നിശ്ചയിച്ചു

Published on 24 November, 2020
റഷ്യയുടെ സ്പുട്നിക് കോവിഡ് വാക്സിന് പത്ത് ഡോളറില്‍ താഴെ വില നിശ്ചയിച്ചു

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച സ്പുട്നിക് കോവിഡ് 19 വാക്സിന്‍െ്റ വില നിശ്ചയിച്ചു. വാക്സിന്‍െ്റ ഒരു ഡോസിന് 10 ഡോളറില്‍ താഴെ അതായത് എഴുനൂറ് രൂപയില്‍ താഴെ നിരക്ക് മാത്രമേ ആകൂ എന്ന് വാക്സിന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഒരു വ്യക്തിക്ക് രണ്ട് ഡോസ് വാക്സിന്‍ വേണ്ടി വരും. 

സ്പുട്നിക് വാക്സിന്‍െ്റ ആദ്യ ബാച്ച ജനുവരിയില്‍ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കും. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കാനും ധാരണയായതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍്റ ഫണ്ട് വ്യക്തമാക്കി. 2021ഓടെ 500 മില്യണ്‍ ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. റഷ്യക്കാര്‍ക്ക് വാക്സിന്‍ സൗജന്യമായിരിക്കും.

ഫൈസറും മോഡേണയും നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍െ്റ പകുതിയില്‍ താഴെ നിരക്കിലാണ് റഷ്യയുടെ വാക്സിന്‍ എത്തുന്നത്. ഈ മൂന്ന് വാക്സിനുകളും സമാനമായ ഫലലപ്രാപ്തി കാണിച്ചിരുന്നു. വാക്സിന്‍െ്റ ആദ്യ ഡോസ് നല്‍കിയ ശേഷം 28 ദിവസം കഴിഞ്ഞ് 91.4 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്നിക് കാണിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക