Image

അരിപ്പയിലൂടെ അരിച്ചിറങ്ങുന്ന ത്രിവര്‍ണം കാവിയാകുന്നു: ശശി തരൂര്‍ പങ്കുവച്ച ചിത്രത്തിന്റെ അര്‍ത്ഥം അറിയാന്‍ തലപുകച്ച്‌ സോഷ്യല്‍ മീഡിയ

Published on 24 November, 2020
അരിപ്പയിലൂടെ അരിച്ചിറങ്ങുന്ന ത്രിവര്‍ണം കാവിയാകുന്നു: ശശി തരൂര്‍ പങ്കുവച്ച ചിത്രത്തിന്റെ  അര്‍ത്ഥം അറിയാന്‍ തലപുകച്ച്‌ സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് എം പി ശശി തരൂര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുന്നു. സമാവറില്‍ നിന്ന് ഒഴുകുന്ന ത്രിവര്‍ണത്തിലുള്ള പാനീയം അരിപ്പയില്‍ നിന്ന് കാവിയായി പാത്രത്തില്‍ വീഴുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. 


"രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന ചിത്രം മുംബയ് ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീര കലാസൃഷ്ടിയാണ്."-തരൂര്‍ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. 


അക്ഷരങ്ങളേക്കാള്‍ കൂടുതല്‍ കലാ സൃഷ്ടി സംസാരിക്കുന്നു എന്നും അടിക്കുറിപ്പുണ്ട്.


ഈ അടിക്കുറിപ്പുകളോടു കൂടിയ ചിത്രമാണ് ആദ്യം തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. നിലവിലെ സ്ഥിതിയില്‍ രാജ്യം അതിവേഗം ഹിന്ദുത്വയിലേക്ക് നീങ്ങുന്നത് സൂചിപ്പിക്കാനാണ് ഈ ചിത്രം തരൂര്‍ പങ്കുവെച്ചതെന്നും വാദമുണ്ട്.


ചിത്രവും ക്യാപ്ഷനും കൂടിയായതോടെ പോസ്റ്റില്‍ എന്താണ് തരൂര്‍ ഉദ്ദേശിച്ചതെന്നാണ് ആളുകള്‍ ചോദിക്കുന്നത്.  നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെ സംബന്ധിച്ചാണോ തരൂര്‍ ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യമുയരുന്നുണ്ട്.


നേരത്തേ, കോണ്‍ഗ്രസിന്റെ ഹിന്ദുത്വ ചായ്വിനെതിരെ തരൂര്‍ ശക്തമായി രംഗത്തുവന്നിരുന്നു. ബി ജെ പിയാകേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. 


മാത്രമല്ല, തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ അതിവേഗം ബി ജെ പിയിലേക്ക് കൂടുമാറുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ചിത്രം തരൂര്‍ പങ്കുവെച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക