Image

ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടുകള്‍ നിര്‍ണ്ണായകം

Published on 24 November, 2020
ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടുകള്‍ നിര്‍ണ്ണായകം
തദ്ദേശ തിരഞ്ഞെടുപ്പില്‍ കാറ്റ് എങ്ങോട്ടു വീശണമെന്നു തീരുമാനിക്കുക പ്രവാസികള്‍; കോവിഡ് കാലത്ത് പ്രവാസത്തിന് അവധി കൊടുത്ത് നാട്ടിലെത്തിയവര്‍ ഇത്തവണ വോട്ട് ചെയ്യാനൊരുങ്ങുകയാണ്.

നോര്‍ക്ക റൂട്‌സിന്റെ കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയത് 61,692 പ്രവാസികളാണ്. സംസ്ഥാനത്ത് ഏറ്റുമധികം പ്രവാസികള്‍ തിരിച്ചുവന്നതു മലപ്പുറത്തും കോഴിക്കോട്ടുമാണ്. മലപ്പുറത്ത് 97,687 പേരാണു തിരിച്ചെത്തിയത്. സംസ്ഥാനത്തൊട്ടാകെ തിരിച്ചെത്തിയ 6,16,621 പ്രവാസികളില്‍ 37,390 കുട്ടികളുണ്ട്. അവരൊഴികെയുള്ളവരില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്യുമെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

പ്രവാസികളില്‍ പലരും ഇതാദ്യമായാണ് വോട്ട് ചെയുന്നത്. മുന്‍കാലങ്ങളില്‍ പലരും തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലുണ്ടാവാറില്ല. ഉണ്ടെങ്കില്‍ത്തന്നെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയാറുമില്ല. എന്നാല്‍ ഇത്തവണ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് നാലുമാസത്തിലധികം സമയം ലഭിച്ചതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്.

 കോവിഡ് കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലേക്ക് തിരിച്ചുവന്ന മലയാളികള്‍ 45,222 പേരാണെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ പത്തു ശതമാനം പേരും ജോലി നഷ്ടപ്പെട്ട് തിരികെ വന്നതാണ്. സംസ്ഥാനമൊട്ടാകെയുള്ള കണക്കുപ്രകാരം, തിരികെ വന്ന 2,41310 പേരില്‍ 49,706 പേരാണ് ജോലി നഷ്ടപ്പെട്ട് വന്നത്. ഇത്രയും വോട്ടുകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക