ആദ്യ യാത്ര തിരുപ്പതിയിലേക്ക്: എയര്‍ ഇന്ത്യ വണ്‍ രാഷ്‌ട്രപതിയുമായി ചെന്നൈയില്‍ പറന്നിറങ്ങി

ഡല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം നിര്‍മിച്ച എയര്‍ ഇന്ത്യ വണ്‍ - ബി 777 വിമാനത്തില്‍ കന്നി യാത്രയുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്.
തിരുപ്പതി വെങ്കടേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചെന്നൈയിലേക്കാണ് രാഷ്ട്രപതിയും കുടുംബവും കന്നി യാത്ര നടത്തിയത്. എയര്‍ ഇന്ത്യ വണ്‍ - ബി 777 വിമാനത്തിന്റെ ആദ്യ യാത്ര കൂടിയാണ്.
.jpg)
യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു സാമ്യമുള്ള സുരക്ഷാ സംവിധാനങ്ങളാണ് വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്ണിലുള്ളത്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് വിമാനങ്ങള്‍ നിയന്ത്രിക്കുന്നത്.
Facebook Comments