Image

കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

Published on 24 November, 2020
കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​വി​ഡ് രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.വാക്സിന്‍ പുരോഗതി ശാസ്ത്രജ്ഞര്‍ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 


കൊവിഡിനെ മികച്ച രീതിയില്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്സിന്‍ വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു. 


വാക്സിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ചിലര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നതായും ചൂണ്ടിക്കാട്ടി. ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കാന്‍ പിഎം കെയര്‍ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.


എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു‌​ടെ കൈ​ക​ളി​ലാ​ണ്. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട​താ​ക്കി മാ​റ്റും. ഇ​തി​നാ​യി പി​എം കെ​യ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കും. സം​സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ക​ണം. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം സു​താ​ര്യ​മാ​യി​രി​ക്കും. എ​ല്ലാ ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 


ഏ​ത് രാ​ജ്യ​ത്തി​ന്‍റെ വാ​ക്സി​ന്‍ ആ​ദ്യ​മെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല.കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഡ​ല്‍​ഹി, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാണ് പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ച​ര്‍​ച്ച ന​ട​ത്തിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക