Image

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു,കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വീണ്ടും ചൈന

Published on 24 November, 2020
 കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു,കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  വീണ്ടും ചൈന

ചൈനയില്‍ ആദ്യമായി പിറവി കൊണ്ട കോവിഡ് വൈറസ് കുറച്ച്‌ മാസങ്ങള്‍ക്കിപ്പുറം വീണ്ടും അതിരൂക്ഷ ഘട്ടത്തിലേക്ക്. ചൈനയില്‍ വീണ്ടും അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതിനെത്തുടര്‍ന്ന് ടിയാഞ്ചിന്‍, ഷാങ്ഹായ്, മന്‍സോളി എന്നീ നഗരങ്ങള്‍ ചൈന അടച്ചുപൂട്ടി. 


മില്ല്യണ്‍ കണക്കിന് ആളുകളാണ് ഈ പ്രദേശങ്ങളില്‍ പ്രതിദിനം കോവിഡ് ടെസ്റ്റിന് വിധേയമായി കൊണ്ടിരിക്കുന്നത്. തണുപ്പ് കാലമാകുന്നതോടെ ഒരുപക്ഷെ കോവിഡ് രൂക്ഷമായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ ഷാങ്ഹായിയില്‍ മാത്രം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക