Image

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും വാ​യ്പ്പ​യെ​ടു​ക്കാ​ന്‍ കി​ഫ്ബി തീ​രു​മാ​നി​ച്ചു​വെ​ന്ന് ധ​ന​മ​ന്ത്രി

Published on 24 November, 2020
ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും വാ​യ്പ്പ​യെ​ടു​ക്കാ​ന്‍ കി​ഫ്ബി തീ​രു​മാ​നി​ച്ചു​വെ​ന്ന് ധ​ന​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും വാ​യ്പ്പ​യെ​ടു​ക്കാ​ന്‍ കി​ഫ്ബി തീ​രു​മാ​നി​ച്ചു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. 1,100 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്ത് അ​ല്ലാ​ത്തി​നാ​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഗ്രീ​ന്‍ ബോ​ണ്ടാ​യോ ഗ്രീ​ന്‍ വാ​യ്പ​യാ​യോ പ​ണം സ​മാ​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, സി​എ​ജി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് അ​തൃ​പ്തി​യാ​ണെ​ന്ന വാ​ര്‍​ത്ത മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ശി​ക്ഷ ഏ​റ്റു​വാ​ങ്ങാ​ന്‍ ത​യാ​റാ​ണെ​ന്നും സ്പീ​ക്ക​ര്‍ എ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​വും സ്വീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക