Image

കുവൈറ്റിലെ മിര്‍ഗാബില്‍ കെട്ടിടത്തിന്‌ തീപിടിച്ചു

Published on 11 June, 2012
കുവൈറ്റിലെ മിര്‍ഗാബില്‍ കെട്ടിടത്തിന്‌ തീപിടിച്ചു
കുവൈത്ത്‌ സിറ്റി: കെട്ടിടത്തിലുണ്ടായ തീ പിടിത്തം അഗ്‌നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. മിര്‍ഗാബില്‍ ലിബറേഷന്‍ ടവറിന്‌ പിന്നില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനിലകെട്ടിടത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ്‌ തീപ്പിടിത്തമുണ്ടായത്‌. കെട്ടിടത്തിലെ ഏറ്റവും മുകളിലെ നിലയില്‍ പടര്‍ന്ന തീ താഴെ നിലകളിലേക്ക്‌ വ്യാപിക്കുകയായിരുന്നു.

സംഭവത്തില്‍ ആളപായമില്ല. വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അഗ്‌നിശമന യൂണീറ്റുകള്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ സമീപ കെട്ടിടങ്ങളിലേക്കും നിര്‍ത്തിയിട്ട വാഹനങ്ങളിലേക്കും തീപടര്‍ന്നുണ്ടായേക്കാവുന്ന വന്‍ അപകടം ഒഴിവാകുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക