Image

'സിറ്റിയുടെ നോബൽ സമ്മാനം' സ്ലോവാൻ അവാർഡ് മലയാളിയായ ജോൺ ജെയിംസിന്

Published on 23 November, 2020
'സിറ്റിയുടെ നോബൽ സമ്മാനം' സ്ലോവാൻ അവാർഡ് മലയാളിയായ ജോൺ  ജെയിംസിന്

ന്യു യോർക്ക്: 2020 ലെ സ്ലോവാൻ   പബ്ലിക്ക് സർവീസ്  അവാർഡ് ലഭിച്ച  ആറു  സിറ്റി ഉദ്യോഗസ്ഥരിൽ  മലയാളിയായ  ജോൺ ജെയിംസും. ഇതാദ്യമായാണ് ഒരു മലയാളിക്ക് ഈ അവാർഡ്.

അനിതരസാധാരണ മികവ് പുലർത്തുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ആദരസൂചകമായി നൽകപ്പെടുന്ന  ഈ പുരസ്കാരം , സിറ്റി ഗവൺമെന്റിന്റെ  നൊബേൽ സമ്മാനമെന്നാണ് അറിയപ്പെടുന്നത്. 10,000 ഡോളറാണ് സമ്മാനത്തുക.

ഫണ്ട് ഫോർ ദി സിറ്റി ഓഫ് ന്യൂയോർക്കിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  ആൽഡ്രിൻ റാഫേൽ ബോനിലയാണ്  ജേതാക്കളെ പ്രഖ്യാപിച്ചത്.1973 മുതലുള്ള 47 വർഷക്കാലം എല്ലാ രംഗത്തും നഗരത്തിലെ ഗവണ്മെന്റ് മേഖലകളിൽ  പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക്   മികവിനുള്ള അംഗീകാരം നൽകിവരുന്നു. 

ന്യു യോർക്ക് സിറ്റി  ഹ്യുമൻ റിസോഴ്‌സ് അഡ്മിനിസ്ട്രേഷനലെ ഫെയർ ഹിയറിംഗ് അഡ്മിനിസ്ട്രേഷനിൽ അസോസിയേറ്റ്  ജോബ് ഓപ്പർച്ച്യുണിറ്റി സ്പെഷലിസ്റ്റ്   ആയ  ജോൺ ജെയിംസ്  1989 ലാണ് ന്യൂയോർക്കിൽ എത്തുന്നത്.   സിവിൽ സർവീസ് പരീക്ഷ പാസായി 1993 ൽ അദ്ദേഹം ന്യൂയോർക് ഗവൺമെന്റിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയേഴ് വർഷങ്ങൾകൊണ്ട് നിരവധി സ്ഥാനക്കയറ്റങ്ങൾ ലഭിച്ച ജെയിംസിനു കീഴിൽ നിലവിൽ 12 സ്റ്റാഫുണ്ട്. ന്യൂയോർക്കിലെ ഫെയർ ഹൌസിങ്  ഹിയറിങ് കേസുകളിൽ ഇവർക്ക് അഭിഭാഷകരുടെ സ്ഥാനമായിരിക്കും. നഗരത്തിലെ 25 ജഡ്ജിമാരുടെ അധ്യക്ഷതയിലുള്ള ഈ കേസുകളിൽ എച്ച് ആർ എ ക്ലയന്റുകൾക്ക് വിധിന്യായം ചോദ്യംചെയ്യാനുള്ള ഏക അവസരം ഇവരിലൂടെയാണ്.  

ഫെയർ ഹിയറിങ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിലെയും  പിഴവുകൾമൂലം കക്ഷികൾക്ക്  ആനുകൂല്യം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിലെയും മികവാണ് ജെയിംസിനെ അവാർഡിന് അർഹനാക്കിയത്. ഇതുമാത്രമേ ചെയ്യൂ എന്നുപറഞ്ഞ് അദ്ദേഹം ഒന്നിൽ നിന്നും മാറിനിൽക്കില്ല.

ഒന്നിനെയും പേടിക്കാതെ, ന്യായബോധത്തോടെ പ്രവർത്തിക്കുന്ന ജോൺ ജയിംസിന്റെ കയ്യെത്താത്ത ഒരു ജോലിയും ഏജൻസിയിൽ ഇല്ലെന്നാണ് സഹപ്രവർത്തകരുടെ സാക്ഷ്യം. നേരായ പ്രവർത്തനം മാത്രമല്ല കാര്യങ്ങളും നേരെയാക്കുക എന്നതിലാണ് ജയിംസിന്റെ മികവ് എന്ന എക്സിക്യൂട്ടിവ്‌  ഡയറക്ടർ സാൻഡി ബ്രയന്റ് സാക്ഷ്യപ്പെടുത്തുന്നു. 'എന്റെ സ്റ്റാഫ് അംഗമെങ്കിലും എപ്പോൾ  വേണമെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ  ജോലി ചെയ്യാൻ എനിക്ക് മടിയില്ല- ബ്രയന്റ് പറഞ്ഞു.

കടുത്തുരുത്തി സ്വദേശിയായ ജോൺ ജെയിംസ് കോട്ടയം സി.എം.എസ് . കോളജ് ചെയർമാനായിരു ന്നു- 1986-87. ഇക്കണോമിക്സിലാണ് ബിരുദമെടുത്തത്. ന്യു യോർക്ക് ക്വീൻസിൽ താമസം. ഭാര്യ ഗീത. മക്കൾ: ഡോ. മെർലിൻ, ഫാര്മസിസ്റ് ജൂലിയ. 
 
രാജ്യത്തെ ഏറ്റവും വലിയ നഗരത്തിലെ കാര്യനിർവ്വഹണം  കുറ്റമറ്റതും സുഗമവുമാക്കുന്നതിൽ 3,25,000 ത്തിലധികം ജീവനക്കാരുടെ സമർപ്പണത്തിനും സംഭാവനകൾക്കും വലിയപങ്കുണ്ട്.  സാധാരണയിലും  മുകളിലായി പൊതുജനങ്ങളോട് പ്രതിബദ്ധത പുലർത്തുകവഴി ശ്രദ്ധേയമായ ഫലങ്ങൾ കൈവരിച്ചവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.  1985 മുതൽ ആൽഫ്രഡ്‌ പി സ്ലോവാനിന്റെ  പേരിലുള്ള ഫൗണ്ടേഷന്റെ ഉദാരമായ പിന്തുണ ഈ പ്രോഗ്രാമിനുണ്ട്. 

Join WhatsApp News
RAJU THOMAS 2020-11-23 22:17:12
Hearty congrats from me at APS Queens (Jamaica). I always think of you with the same frank smile as in your picture here.
Biju cherian ( Former CMS student) 2020-11-24 18:15:58
Hearty congratulations brother 🌷another golden feather on the crown of CMS college Kottayam 🌹🌹
George Kottarathil 2020-11-29 20:52:57
I personally congratulate Mr. John James for the City Award and I was a part of HRA for last 20 some years. Good luck! George Kottarathil
Manju John 2020-12-01 00:05:15
Congratulations! Great achievement!
Sunny George 2020-12-02 13:20:41
Congratulations james. We're proud of your achievement. Sunny George. Rtd.MTAsupv.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക