Image

വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്; എല്‍.ഡി.എഫ് പ്രകടനപത്രിക

Published on 23 November, 2020
വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്; എല്‍.ഡി.എഫ് പ്രകടനപത്രിക



തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് നേരിടുന്നത്. 

തൊഴില്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. ഈ തൊഴില്‍ അവസരങ്ങള്‍ യുവതീയുവാക്കള്‍ക്ക് ലഭ്യമാകുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പ്രകടന പത്രികയിലുണ്ടെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയിലൂശട അഞ്ച് ലക്ഷ്യം തൊഴിലുകള്‍ സൃഷ്ടിക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ലൈഫ് മിഷനില്‍ ഉള്‍പ്പെടാത്തവരില്‍ നിന്നുള്ള അഞ്ച് ലക്ഷം പേര്‍ക്ക് വീട് നല്‍കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം ചുരുങ്ങിയത് മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കും. നഗരങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും. നഗരങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ തൊഴിലുറപ്പ് വേതനത്തിന് തുല്യമായ തുക സ്റ്റൈഫന്‍ഡായി നല്‍കും. പ്രതിഭാ തീരം പദ്ധതി എല്ലാ മത്സ്യ ഗ്രാമങ്ങളിലും നടപ്പാക്കും. പച്ചക്കറി, പാല്‍,മുട്ട എന്നിവയില്‍ സ്വയം പര്യാപ്തത നേടും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക