Image

കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം; ​ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും

Published on 23 November, 2020
കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം; ​ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. വാ​ക്സി​ന്‍ ശേ​ഖ​ര​ണം, വി​ല, വി​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പ്ര​ധാ​ന​മ​ന്ത്രി തേ​ടും.


 രാ​ജ്യ​ത്തെ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ചി​ല​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍ എ​ത്തി​ നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യും.


ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വിലയിരുത്തല്‍. കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ള്‍, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തും. വാ​ക്സി​നു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക