Image

ബാര്‍ കോഴ ആരോപണം: ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ചെന്നിത്തല

Published on 23 November, 2020
ബാര്‍ കോഴ ആരോപണം: ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേശിനെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 


വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കും കുടുംബത്തിനുമെതിരേ അപകീര്‍ത്തികരവും, അസത്യജടിലവുമായ പ്രസ്താവനകള്‍ നടത്തിയ ബാര്‍ ഉടമ ബിജുരമേശിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.


സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി പങ്കില്ല എന്നു കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും, അസത്യജടിലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ് നടത്തിയത് എന്ന് ചെന്നിത്തല ആരോപിച്ചു. 


ലോകായുക്തയും ഈ കേസ് തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള പോരാട്ടമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തുന്നത് . അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍ കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിതശ്രമമാണ് ബിജുരമേശിന്റെ വ്യാജ ആരോപണങ്ങള്‍ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


ബാറുടമകള്‍ പിരിച്ച പണത്തില്‍ നിന്ന് ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ ചെന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. 164 നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാഞ്ഞത് അദ്ദേഹം അപേക്ഷിച്ചത് കൊണ്ടാണെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക