Image

സബ് വേ ട്രെയിന് മുന്നിലേക്ക് തള്ളിയിടുന്ന മൂന്നാമത്തെ സംഭവം; കൂടുതൽ ആശങ്ക

Published on 23 November, 2020
സബ് വേ ട്രെയിന് മുന്നിലേക്ക് തള്ളിയിടുന്ന മൂന്നാമത്തെ സംഭവം; കൂടുതൽ ആശങ്ക
ന്യൂയോർക്‌:   ഞായറാഴ്ച ട്രെയിൻ കാത്തുനിന്ന സ്ത്രീയെ ബ്രൂക്‌ലിനിലെ സബ്‌വേ ട്രാക്കിലേക്ക്  അപരിചതൻ തള്ളിയിട്ടത് ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ സംഭവമായി.  

ഇരുപത്തിയൊൻപതുകാരനായ യുവാവിനെ അറ്റ്ലാന്റിക് അവന്യു- ബാർക്ലെയ്‌സ് സെന്റർ സ്റ്റേഷനിൽ പകൽ 11.30 ന് അജ്ഞാതൻ പിന്നിൽ നിന്ന് തൊഴിച്ച്  ട്രാക്കിലേക്ക് തള്ളിയതായാണ് പോലീസ്  അറിയിച്ചത്.

ആക്രമത്തിനിരയായ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആരുടേയും  കൂടാതെ സ്വയം പ്ലാറ്റ്ഫോമിൽ എത്തുകയായിരുന്നെന്നുംകയറുകയായിരുന്നു. 

ഒരുമാസത്തിനിടെ ന്യൂയോർക്കിൽ പലയിടത്തും സമാനമായ സംഭവം ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്.  ഏറ്റവും ഒടുവിൽ വ്യാഴാഴ്ച നാല്പതുകാരിയായ സ്ത്രീയാണ് ഇരയായത്.  ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രസ്തുത  കേസിൽ പ്രതിയായ ഇന്ത്യൻ -അമേരിക്കൻ വംശജനെ അറസ്റ്റ് ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക